മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്.
തന്റെ പുതിയ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അമൃത.
ഭാവി കാര്യങ്ങളെക്കുറിച്ച് അധികം ആലോചിച്ച് പേടിക്കാറില്ലെന്നും ഒരു ഒഴുക്കിനനുസരിച്ച് പോവുകയാണെന്നും അമൃത പറയുന്നു.
ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്നും അത് നടന്നില്ലെങ്കില്‍ കുടുംബമായി സെറ്റിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
യൂട്യൂബിലെ വീഡിയോ ഒക്കെ കാണുമ്പോള്‍ തനിക്ക് ഒത്തിരി വരുമാനം കിട്ടുന്നുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ടെന്നും വര്‍ക്കൊന്നും ഇല്ലാതെ അടിച്ചുപൊളിച്ച് ജീവിക്കുകയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും അമൃത പറയുന്നു. അടുത്തിടെ താന്‍ ഒരു കാര്‍ വാങ്ങിയിരുന്നു.
യൂട്യൂബ് വരുമാനത്തിലൂടെയാണ് താന്‍ കാര്‍ വാങ്ങിയതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ചാനല്‍ ഉള്ളവര്‍ക്ക് അറിയാം എത്ര വരുമാനം കിട്ടുന്നുണ്ടെന്നും യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും നടി പറയുന്നു.
അതേസമയം യൂട്യൂബില്‍ നിന്നും വരുമാനം കിട്ടുന്നുണ്ടെന്നും പക്ഷേ അത് ലക്ഷങ്ങളും കോടികളുമല്ലെന്നും അമൃത പറയുന്നു.