ചായ എല്ലാവർക്കും ഒരു വികാരമാണ്. ചിലർക്ക് ഒരു നേരം ചായ കിട്ടിയില്ലങ്കിൽ തലവേദന പോലും എടുക്കാറുണ്ട്. എന്തിനേറെ പറയുന്നു ചായ ഇഷ്ടപ്പെട്ടത് മൂലം പലരും കൂട്ടുകാർ ആവുക പോലും ചെയ്തിട്ടുണ്ട്. ചായയുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ചായക്കടയുടെ വീഡിയോ ആണിപ്പോൾ ആളുകൾ ഏറ്റെടുക്കുന്നത്.
അമൃത്സറിലെ ഒരു തെരുവോരത്താണ് ഈ ചായക്കട. ബദാമും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ കടയിലെ ചായയിലെ പ്രധാന ചേരുവ. ‘അമൃത്സറിലെ ഏറ്റവും വിലയേറിയ ചായ, ഗ്ലാസ് ഒന്നിന് 100 രൂപ വില’ എന്ന ക്യാപ്ഷനോടെ ഫുഡ് വ്ലോഗറായ സുകൃത് ജെയിനാണ് ഈ ചായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പാൽ, വെള്ളം, പൊടിച്ച ബദാം, പനിനീർപ്പൂവിന്റെ ഇതളുകൾ, ഏലയ്ക്കായ, വെണ്ണ എന്നിവയുൾപ്പെടെയുള്ള ചേരുവകൾ ചേർത്താണ് ചായക്കടക്കാരൻ ഈ സ്പെഷ്യൽ ചായ ഉണ്ടാക്കിയെടുക്കുന്നത്. 100 രൂപയാണ് ചായയുടെ വില. എന്തായാലും ഈസ്പെഷ്യൽ ടീ കുടിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്.