ന്യൂഡൽഹി: പെരുന്പാവൂർ ജിഷ കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി അമീറുൾ ഇസ്ലാം സുപ്രീംകോടതിയിൽ. ജയിൽ മാറ്റിത്തരണമെന്ന അപേക്ഷയുമായാണ് പ്രതി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
ഭാര്യയും മാതാപിതാക്കളും ആസാമിലാണ്. മാതാപിതാക്കളുടെ സാഹചര്യം കണക്കിലെടുക്കണം. അവർ അതീവ ദാരിദ്യ്രത്തിലാണെന്നും പ്രതി പറയുന്നു.
ഇക്കാരണത്താൽ എത്രയും വേഗം തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് പ്രതിയുടെ ആവശ്യം.
നിലവിൽ വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം ശിക്ഷയനുഭവിക്കുന്നത്. ജിഷയെ 2016 ഏപ്രിൽ 28നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് ജൂണ്‍ 16നാണ് പ്രതി അമീറുൾ ഇസ്ലാം തമിഴ്നാട്ടിൽ പിടിയിലാകുന്നത്.