കോഴിക്കോട്: തിരുവണ്ണൂരില് മാരക ലഹരിമരുന്നുമായി പിടിയിലായ യുവതിയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം.
ചേവായൂര്‍ സ്വദേശിയായ അമൃത തോമസിന്റെ (33) സൗഹൃദവലയത്തിലേക്കാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.
കോഴിക്കോട് നഗരത്തിലുള്‍പ്പെടെ പതിവായി ലഹരി ഉപയോഗിക്കുന്ന സംഘങ്ങള്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു നല്കുന്നതില് അമൃതയ്ക്ക് ബന്ധമുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.
അമൃതയുമായി ഫോണില്‍ പതിവായി ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ എക്സൈസ് ശേഖരിച്ചുവരികയാണ്.
ഇവര്‍ കോഴിക്കോട് കൊട്ടാരം റോഡിലെ വസ്ത്രവ്യാപാര സ്ഥാപനം നടത്തിയിരുന്നതായും വിവരം ലഭിച്ചു. ഈ സ്ഥാപനത്തിന്റെ മറവിലും മയക്കുമരുന്നുകള്‍ വില്പന നടത്തിയതായാണ് സംശയിക്കുന്നത് .
ബംഗളൂരുവിലായിരുന്നു അമൃത പഠിച്ചിരുന്നത്. പഠനകാലത്താണ് ലഹരി ഉപയോഗം തുടങ്ങിയത്.
ബംഗളൂരുവിലെ ലഹരി സംഘങ്ങളുമായുള്ള അടുപ്പമാണ് സംസ്ഥാനത്തേക്ക് ലഹരി എത്തിച്ചു നല്കുന്നതിനു സഹായമായത്.
ഗോവയിലും അമൃതയ്ക്കു സുഹൃത്തുക്കള്‍ ഉണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്‍. ഇവിടങ്ങളില്‍ നിന്നു അമൃത പതിവായി മയക്കുമരുന്നുകള്‍ എത്തിക്കുന്നുണ്ട്.
കാരിയറായും സുഹൃത്തുക്കള്‍ വഴിയുമാണ് മയക്കുമരുന്ന് എത്തിക്കാറുള്ളത്.
ഇന്നലെയാണ് തിരുവണ്ണൂരില് എക്സ്റ്റസി എന്ന മാരക ലഹരിമരുന്നിന്റെ 15 ഗുളികകളുമായി അമൃത ഫറോക്ക് റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
റിസോര്‍ട്ടുകളില്‍ നിശാപാര്ട്ടിക്കായാണ് ഇവ ഗോവയില്‍ നിന്നെത്തിച്ചത്.