അ​മൃ​ത ബ​സ് ഓ​ടു​ക​യാ​ണ് രാ​ജ് ച​ന്ദ്ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി; ഒപ്പം കൈകോർത്ത് നാട്ടുകാരും

മാ​ങ്കാം​കു​ഴി: യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു കൊ​ണ്ട് എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​മൃ​ത എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ന്ന് നി​ര​ത്തി​ൽ ഓ​ടു​ന്ന​ത് ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന കാ​രു​ണ്യ ദൗ​ത്യ​വു​മാ​യാ​ണ്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ വെ​ട്ടി​യാ​ർ ചൈ​ത​ന്യ​യി​ൽ ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ജ് ച​ന്ദ്ര​ൻ (28 )ന്‍റെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നു​ള്ള കാ​രു​ണ്യ ദൗ​ത്യ​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നാ​ണ് മാ​വേ​ലി​ക്ക​ര പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ ഓ​ടു​ന്ന അ​മൃ​ത ബ​സ് ഇ​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

വെ​ട്ടി​യാ​ർ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രൂ​പീ​ക​രി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ് ച​ന്ദ്ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത് വാ​ർ​ഡു​ക​ളി​ൽ സു​മ​ന​സു​ക​ളി​ൽ നി​ന്ന് സ​ഹാ​യം സ്വ​രൂ​പി​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പ​ങ്കാ​ളി​യാ​യാ​ണ് അ​മൃ​ത ബ​സും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ബ​സു​ട​മ വെ​ട്ടി​യാ​ർ രാ​ധാ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ ഉ​ണ്ണി ഇ​തി​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സ്വ​യം രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. മാ​ങ്കാം​കു​ഴി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ക്ഷ്മി ല​ബോ​റ​ട്ട​റി​യും ഇ​ന്ന് അ​വി​ടെ ലാ​ബ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ പ​ണ​വും രാ​ജ് ച​ന്ദ്ര​ൻ ജീ​വ​കാ​രു​ണ്യ നി​ധി​യി​ലേ​ക്ക് ന​ൽ​കും.

ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ യോ​ഗ​ത്തി​ൽ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ചു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​വ​രു​ടെ ഓ​ണ​റേ​റി​യ​ത്തി​ന്‍റെ പ​കു​തി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി. കൂ​ടാ​തെ വൃ​ക്ക ദാ​നം ന​ട​ത്താ​ൻ സ​ന്ന​ദ്ധ​യാ​യി പ​തി​നൊ​ന്നാം വാ​ർ​ഡ് മെ​ന്പ​ർ ദീ​പാ വി​ജ​യ​കു​മാ​റും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​യി​രി​ക്കു​ന്ന രാ​ജ് ച​ന്ദ്ര​ന് വൃ​ക്ക​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ ല​ക്ഷ​ങ്ങ​ളാ​ണ് വേ​ണ്ട​ത്. ആ​റു വ​ർ​ഷം മു​ന്പ് രാ​ജ് ച​ന്ദ്ര​ന്‍റെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു.

അ​ന്ന് രാ​ജ് ച​ന്ദ്ര​ന്‍റെ പി​താ​വ് ച​ന്ദ്ര​ൻ നാ​യ​ർ സ്വ​ന്തം വൃ​ക്ക പ​കു​ത്ത് ന​ൽ​കി മ​ക​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട വൃ​ക്ക​യി​ൽ വീ​ണ്ടും രോ​ഗ ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ യു​വാ​വി​ന് വീ​ണ്ടും അ​ടി​യ​ന്തി​ര വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് പ​ല​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര ക്രി​യ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ബാ​ധ്യ​ത​ക​ൾ ഒ​ഴി​യും മു​ന്പ് ഒ​രി​ക്ക​ൽ മാ​റ്റി​വ​ച്ച വൃ​ക്ക​യി​ൽ വീ​ണ്ടും വൃ​ക്ക​രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. ഈ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​കാ​നാ​ണ് ഇ​ന്ന് ഗ്രാ​മ​ത്തി​ലെ ന​ല്ല മ​ന​സു​ക​ൾ ഒ​ന്നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

Related posts