ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
എന്റെ സന്തോഷമേ…നിനക്കായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഗോപിയുമൊത്തുള്ള മനോഹര ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
അമൃത സുരേഷും ഗോപിസുന്ദറും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെയധികം സൈബർ അക്രമണങ്ങളും ഇവർക്ക് നേരെയുണ്ടായി.
പുഞ്ചിരിയോടെയാണ് അമൃതയും ഗോപിസുന്ദറും ഇത്തരം വിമർശനങ്ങളെ നേരിട്ടത്. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും ഇവർ സമയം കണ്ടെത്താറുണ്ട്.
കഴിഞ്ഞ ദിവസമാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ച് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ലോകത്തെ അറിയിച്ചത്.