പുതുനഗരം: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ റയിൽവേ അറിയിച്ച പ്രകാരം അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വീണ്ടും സമാന ആവശ്യവുമായി ശക്തമായ നടപടികളുമായി രംഗത്തെത്തുമെന്ന് കെ. ബാബു എംഎൽഎ. സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി പുതുനഗരം പഞ്ചായത്തിൽ വൻകിട ജലസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുനഗരം ജംഗ്ഷനിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹാരമായി റെയിൽവേ ലൈനിൽ മേൽപ്പാലം നിർമിക്കുന്നതിന് തീവ്രശ്രമം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് എം. മുഹമ്മദ് ഫാറൂഖ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല ശാന്തകുമാർ സ്വാഗതം പറഞ്ഞു. ജലവിഭവവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.