ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്.
സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം.
ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന ഡ്രസ് ഇട്ട ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ താരത്തിനെ പ്രശംസിച്ച് എത്തിയത്.
എന്നാല്‍ ചിലര്‍ താരത്തിനെ വിമര്‍ശിച്ചും രംഗത്ത് എത്തുകയായിരുന്നു. കാശ് കൂടുമ്പോള്‍ ഡ്രസിന്റെ നീളം കുറയും എന്നാണ് ഒരാള്‍ കമന്റിട്ടത്.
ഇതിന് വായടപ്പിക്കുന്ന മറുപടിയും ഉടന്‍ തന്നെ അമൃതാ നായര്‍ നല്‍കി. ഞാന്‍ എങ്ങനെ ഡ്രസ് ധരിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്.
മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് താരം മറുപടി നല്‍കിയത്. എന്റെ സ്വാതന്ത്ര്യം ആണ് എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞു കൊറേ അലവലാതികള്‍ ഇറങ്ങിക്കോളും എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഇതിനും താരം ചുട്ടമറുപടി നല്‍കി. തന്നെ പോലെയുള്ള അലവലാതികള്‍ ഇങ്ങനെ ചിന്തിക്കുന്നതാണ് പ്രശ്‌നമെന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ അമൃതാ നായരുടെ മറുപടിയും ആരാധകര്‍ ഏറ്റെടു്തതിരിക്കുകയാണ്.