ചാത്തന്നൂർ: പ്രളയദുരന്ത ഭൂമിയിലേക്ക് പാരിപ്പള്ളി അമൃതസ്കൂളിലെ നാഷണൽസർവീസ് സ്കീം വേളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ എത്തിച്ചു.അമ്പലപ്പുഴ കരൂർ എൽപിഎസിലെ ക്യാമ്പിലും സമീപത്തെ മറ്റൊരു ക്യാമ്പിലുമാണ് അരി,വെളിച്ചെണ്ണ,പയർ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുള്ള വസ്ത്രങ്ങളും കിടക്കവിരികളും എത്തിച്ചത്.
സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഗിരിജാകുമാർ,പ്രോഗ്രാംഒാഫീസർ മോഹനൻഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിലെ ക്യാമ്പിൽ എത്തിച്ചേർന്ന സംഘത്തെ ക്യാമ്പ് കോർഡിനേറ്ററും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.കൂടാതെ വീട് ശുചീകരിക്കാൻ വോളണ്ടിയേഴ്സിന്റെ സേവനവും പ്രോഗ്രാം ഒാഫീസർ വാഗ്ദാനം ചെയ്തു.