മകള്‍ക്ക് കോവിഡാണെന്നു പറഞ്ഞു പരത്തിയ ആളെ കണ്ടെത്തിയതില്‍ സമാധാനമുണ്ടെന്നു ഗായിക അമൃത സുരേഷ്.
അമൃത സുരേഷിന്റെ മകൾക്കു കോവിഡ് ആണെന്നു സ്ഥിരീകരിച്ചത് കുട്ടിയുടെ അച്ഛനായ നടന് ബാല തന്നെയെന്ന് വാർത്ത നൽകിയ ഓൺലൈൻ മാധ്യമ വെളിപ്പെടുത്തിയിരുന്നു.
ബാല–അമൃത ഫോൺ കോൾ റെക്കോർഡ് തങ്ങൾക്ക് നൽകിയതും ബാലയാണെന്ന് അവർ വെളിപ്പെടുത്തി.
ബാലയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പൂര്‍ണരൂപം കഴിഞ്ഞ ദിവസം അമൃത പരസ്യപ്പെടുത്തിയിരുന്നു.
സ്വന്തം മകൾക്കു കോവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടം തോന്നുന്നുന്നുവെന്നും എന്നാൽ കോവിഡ് ആണെന്ന തെറ്റായ വിവരത്തിനു പിന്നിൽ ആരാണെന്നു തെളിഞ്ഞതിൽ സമാധാനമുണ്ടെന്നും അമൃത വ്യക്തമാക്കി.
പാപ്പു എന്ന അവന്തിക കോവിഡ് ബാധിച്ചു ചികിത്സയിലാണെന്ന് ഒരു ഓൺലൈൻ മാധ്യമം വാർത്ത നല്‍കിയതിനെത്തുടർന്ന് അമൃത സുരേഷ് വീഡിയോ വൈറലായിരുന്നു.
ഇതിനു പിന്നാലെയാണ് മാധ്യമം വിശദീകരണവുമായി രംഗത്തെത്തിയത്.