അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതു മുതല്‍ അവരെ വിമര്‍ശിക്കാനായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു.
നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത്.
തുടക്കത്തില്‍ ഇരുവരും വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലാണ് ഇരുവരും.
ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു വിഷയം.
എന്നാല്‍ താരം ഇതില്‍ പ്രതികരിച്ചിരുന്നില്ല. അമൃതയുടെ ലുക്കിനെ കുറിച്ചും മൂക്കിനെ ചൊല്ലിയുമുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
മൂഖത്തെ സൗന്ദര്യം കൂട്ടാനായി അമൃത മൂക്കിന് എന്തോ സര്‍ജറി ചെയ്തുവെന്നായിരുന്നു ആരാധകരുടെ സംശയം.
എന്നാല്‍ യാതൊരു വിധ സര്‍ജറികളും താന്‍ മൂക്കിന്റെ ഭംഗി കൂട്ടാനോ സൗന്ദര്യം വര്‍ധിപ്പിക്കാനോ ചെയ്തിട്ടില്ലെന്നും പലരും വെറുതേ പലതും പറയുകയാണെന്നും താരം പറയുന്നു.