സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് വിധേയയാകുന്ന ഗായികയാണ് അമൃത സുരേഷ്.
നടന് ബാലയും അമൃതയും വിവാഹമോചിതരായ അന്നു മുതലാണ് നടിയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പിന്നീട് അമൃത സംഗീത സംവിധായകന് ഗോപി സുന്ദറുമായി അടുത്തതോടെ അതു പറഞ്ഞായി പിന്നീടുള്ള അധിക്ഷേപം.
എന്നാല്‍ ഈ അടുത്ത് ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല.
അന്നും ഇന്നും അമൃതയ്ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
കഴിഞ്ഞദിവസം ആദിശക്തി തീയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ നിന്നും നടന് നാഗാര്‍ജുനയ്ക്ക് ഒപ്പം ഉള്ള ഒരു ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളാണ് കൂടുതലും വന്നത്.
‘ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?’, എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട അഭിരാമി ആണ് ആദ്യം പ്രതികരിച്ചത്.
ഇത് ശ്രദ്ധയില്‍പെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. ‘അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവര്‍ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവര്‍ സന്തോഷമായിരിക്കട്ടെ’, എന്നാണ് അമൃത സുരേഷ് അനുജത്തിയോട് ആയി പറഞ്ഞത്.
പൊതുവേ മോശം കമന്റുകളോട് ശക്തമായി പ്രതികരിക്കാറുണ്ട് അഭിരാമി സുരേഷ്. അതേസമയം ഇനി അഭിനയത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് അമൃത സുരേഷ്.
വൈകാതെ തന്നെ അമൃത സിനിമയിലും കയറും എന്നാണ് പ്രതീക്ഷ. തന്റെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട് അമൃത.
തനിക്ക് നേരെ വിമര്‍ശനങ്ങള്‍ വരുമ്പോഴും തന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും ചിലര്‍ എത്താറുണ്ടെന്ന് അമൃത പറഞ്ഞിരുന്നു.
അതേസമയം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായിട്ടായിരുന്നു അമൃത എത്തിയത്.
ഇതിലൂടെയാണ് താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. ഷോയില്‍ താരത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്ന് മറ്റു നിരവധി അവസരം അമൃതയെ തേടിയെത്തി. ഇതിനിടെയായിരുന്നു ബാലയും ആയുള്ള അമൃതയുടെ വിവാഹം.