പാലത്തിൽ നിന്ന് ചാടിയ യുവതികളുടെ മൃതദേഹം കായലിൽ പൊങ്ങി; ഇരുപത്തിയൊന്നാം വയസിൽ ഇരുവരേയും ആത്മഹത്യയിലേക്ക് നയിച്ച തെന്ത്; കൊല്ലത്തെ യുവതികൾ വൈക്ക് എത്തി യതെന്തിന്ന്…


വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ര​ണ്ടു യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൂ​ച്ചാ​ക്ക​ൽ ഭാ​ഗ​ത്തു കാ​യ​ലോ​ര​ത്ത് ഇ​ന്നു രാ​വി​ലെ എട്ടിന് ക​മഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹ​വും പെ​രു​ന്പ​ളം ഭാ​ഗ​ത്തു രാ​വി​ലെ 10.15ന് ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ചെ​ന്പ് മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ൽനി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചാ​ടി​യ കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വദേശിനി അ​മൃ​ത(21)യുടേതാ ണ് ആദ്യം കണ്ടെത്തിയ മൃതദേ ഹമെന്ന് പോലീസ് സ്ഥിരികീരിച്ചു.

എന്നാൽ രണ്ടാമത് കണ്ടെത്തിയ മൃതദേഹം അഞ്ചൽ സ്വദേശിനി ആ​ര്യ (21) യുടേതാണെന്ന് സംശ യമുണ്ടെങ്കിലും പോലീസ് ഈ റിപ്പോർട്ട് തയാറാക്കുംവരെ സ്ഥിരീകരിച്ചിട്ടില്ല.

ചെ​ന്പ് ത​റ​വ​ട്ടം ഭാ​ഗ​ത്തു വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 7.15 ഓ​ടെ കാ​യ​ലി​ൽ പൊ​ങ്ങി​യ​താ​യി മ​ൽ​സ്യ​ബ​ന്ധ​നം ന​ട​ത്തി മ​ട​ങ്ങി​യ മ​ൽ​സ്യ​ തൊ​ഴി​ലാ​ളി ക​ണ്ടി​രു​ന്നു.

വ​ള്ള​ത്തി​ൽ ത​നി​ച്ചാ​യി​രു​ന്ന ഇ​യാ​ൾ ക​ര​യ്ക്കെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ട്ടി വ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട ഭാ​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ല്ല.

പി​ന്നീ​ട് പൂ​ച്ചാ​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീസും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചെ​ന്പ് ത​റ​വ​ട്ടം മേ​ക്ക​ര ഭാ​ഗ​ത്ത് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി വ​രി​ക​യാ​യി​രു​ന്നു.

കൊ​ല്ലം ജി​ല്ല​യി​ൽ ച​ട​യ​മം​ഗ​ലം, അ​ഞ്ച​ൽ എ​ന്നി​വ​ിട​ങ്ങ​ളി​ൽ നി​ന്നു കാ​ണാ​താ​യ യു​വ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ പോ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സം വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​റി​ഞ്ഞ​പു​ഴ​യി​ൽ എ​ത്തി ത​ങ്ങു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​ൽനി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.45ഓ​ടെ ക​ണ്ടെ​ത്തി​യ ചെ​രു​പ്പും തൂവാ​ല​യും ബ​ന്ധു​ക്ക​ൾ യു​വ​തി​ക​ളി​ൽ ഒ​രാ​ളു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം രാ​ത്രി 7.15 ഓ​ടെ പാ​ല​ത്തി​നു സ​മീ​പം ര​ണ്ടു യു​വ​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ന്നും ഇ​വ​ർ ചേ​ർ​ന്നു നി​ന്ന് മൊ​ബെ​ലി​ൽ ചി​ത്ര​മെ​ടു​ത്തി​രു​ന്ന​താ​യും മു​റി​ഞ്ഞപു​ഴ​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്നു ന​ട​ന്നു​വ​ന്ന ര​ണ്ടു യു​വ​തി​ക​ൾ പാ​ല​ത്തി​ൽ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​തു ക​ണ്ടെ​ന്ന് പു​ഴ​യോ​ര​ത്തെ വീ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്.​പ്ര​ദീ​പ്, എ​സ്ഐ രാ​ജേ​ഷ്, ച​ട​യ​മം​ഗ​ലം, അ​ഞ്ച​ൽ പോ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

14നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി എ​ന്ന് കാ​ണി​ച്ചു ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​ര​ത്തി ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment