പത്തനാപുരം: ആംഗൻവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെന്ന് ആക്ഷേപം. പിറവന്തൂര്‍ അഞ്ചാം നമ്പര്‍ ആംഗന്‍വാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതംപൊടിയില്‍ നിന്നുമാണ് പല്ലിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.
പിറവന്തൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ രാധികയുടെ മകന് രണ്ടേകാല്‍ വയസുള്ള ആദിദേവിന് ലഭിച്ച അമൃതംപൊടി വീട്ടിലെത്തിച്ച് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടത്. പുനലൂര്‍ ഐക്കരക്കോണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള സ്ഥാപനമാണ് മേഖലയില്‍ ആംഗന്‍വാടികളില്‍ അമൃതംപൊടി എത്തിക്കുന്നത്.
സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഐസിഡിഎസിനാണ് ആംഗന്‍വാടികളുടെ ചുമതല. ഐസിഡിഎസ് ഭക്ഷ്യവസ്തുക്കളടക്കമെത്തിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് കരാർ നല്‍കുകയാണ് പതിവ്. കരാര്‍ അടിസ്ഥാനത്തില്‍ എത്തിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്ന ആരോപണം മുന്‍പും ഉണ്ടായിട്ടുണ്ട്.