ഹരിപ്പാട്: അങ്കണവാടി കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പോഷകാഹാരം അമൃതം പൊടി പായ്ക്കറ്റിൽ ചത്തുണങ്ങിയ പല്ലിയെ കണ്ടെത്തി.
കരുവാറ്റ ആശ്രമം ജംഗ്ഷനു സമീപമുള്ള 51-ാം നന്പർ അങ്കണവാടിയിൽ നിന്നും കരുവാറ്റ കടുവൻകുളം മാധവഭവനത്തിൽ മനോജ് തന്റെ ഒന്നര വയസുള്ള മകൾ അഭിനന്ദയ്ക്ക് കൊടുക്കാൻ വാങ്ങിയ അര കിലോ വീതമുള്ള നാലുപാക്കറ്റിൽ ഒന്നിലാണ് ചത്ത പല്ലിയെ കണ്ടത്.
കഴിഞ്ഞ ദിവസം വാങ്ങിയ പൊടി ഇന്നലെ രാവിലെ കുഞ്ഞിനു കൊടുക്കാൻ എടുത്ത് പൊട്ടിച്ചപ്പോഴായിരുന്നു പായ്ക്കറ്റിനുള്ളിൽ ചത്തപല്ലിയെ കണ്ടത്.
മനോജ് വിവരം അങ്കണവാടി അധികൃതരെ അറിയിച്ച് പരാതിപ്പെട്ടിരിക്കുകയാണ്. തുറവൂരുള്ള കുടുംബശ്രീ യൂണിറ്റിൽ നിർമിച്ച് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടതെന്ന് ഐസിഡിഎസ് അധികൃതർ പറഞ്ഞു