കൂരാച്ചുണ്ട്: അങ്കണവാടിയിൽ നിന്നും കുട്ടികൾക്കായി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ നിന്നും പല്ലിയുടെ അവശിഷ്ടം ലഭിച്ചതായി പരാതി.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ഒടിക്കുഴിയിലെ അങ്കണവാടിയിൽനിന്നും വിതരണം ചെയ്ത അമൃതം പൊടിയുടെ പാക്കറ്റിൽ നിന്നാണ് പല്ലിയുടെ അവശിഷ്ടം ലഭിച്ചതായി ബാലുശേരി ഐസിഡിഎസ് പ്രൊജക്ട് ഓഫീസർക്ക് പരാതി നൽകിയത്.
ഇവർക്ക് ജൂലൈ മാസത്തിൽ ലഭിച്ച അഞ്ച് പാക്കറ്റുകളിൽ ഒന്നിൽ നിന്നാണ് പല്ലിയുടെ അവശിഷ്ടം ലഭിച്ചത്. കുടുംബശ്രീയുടെ പദ്ധതിയുടെ ഭാഗമായി എരപ്പാൻതോട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്.
ഇത് സംബന്ധിച്ച് വേണ്ട നടപടികൾ സ്വീകരിച്ചതായി ഐസിഡിഎസ് പ്രൊജക്ട് ഓഫീസർ എം.സുധ അറിയിച്ചു.