
അമൃതപുരി: തെറ്റു തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡെന്ന് അമൃതാനന്ദമയി.
കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തിൽ അമൃതാനന്ദമയിയുടെ 67-ാം ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർഥനായജ്ഞമായി ലോകവ്യാപകമായി. ആചരിക്കുന്നതിന്റെ ഭാഗമായി ജന്മദിന സന്ദേശം നൽകുകയായിരുന്നു അമൃതാനന്ദമയി.
എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ നേരിട്ടു കാണാൻ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങൾ ഹൃദയത്തിൽ കാണുന്നു.
മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓർക്കുകയും, മക്കൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സ്വാർഥവും അതിരില്ലാത്തതുമായ പ്രകൃതിചൂഷണത്തിന്റെെ പരിണിത ഫലങ്ങളാണ് കോവിഡ്-19 അടക്കമുള്ള മഹാമാരികൾ എന്നും അമൃതാനന്ദമയി ഓർമിപ്പിച്ചു.