അമൃതപുരി: അമൃതാനന്ദമയീ മഠത്തിന്റെ പുതിയ മൂന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും. ഗ്രാമീണ ശുദ്ധജല ലഭ്യത, ഗ്രാമീണശുചിത്വം, പാവപ്പെട്ടവർക്കുള്ള സൗജന്യ ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ പുതിയ ജീവകാരുണ്യ പ്രവർത്തനങ്ങളായ സംരംഭങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാജ്യത്താകമാനം അമ്മയുടെ ജീവകാ ണ്യപ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിçന്നതിൽ രാഷ്ട്രപതിയുടെ സന്ദർശനം മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകും. ഇന്ത്യയിലാകമാനം 47,000 വീടുകൾ ഭവനരഹിതർക്കായി മഠം നിർമിച്ച് കൊടുത്തിട്ടുണ്ട്, കൂടാതെ 41 ലക്ഷത്തിൽ കൂടുതൽ രോഗികൾക്ക് നൂറു ശതമാനം സൗജന്യ വൈദ്യസഹായം നൽകിയിട്ടുണ്ട്.
വിധവകൾക്കും ശാരീരികാവശതകൾ അനുഭവിക്കുന്നവർക്കുമായി പെൻഷൻ, 50000 ദരിദ്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ , 2001 മുതൽക്ക് 475 കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്നിങ്ങനെ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മഠം ഏറ്റെടുത്ത് നടപ്പാക്കി.
പാവപ്പെട്ടവരേയും പരസഹായം ആവശ്യമുള്ളവരെയും ഈശ്വരനെ പോലെ കണ്ട ിട്ട് അവർക്ക് സേവനം നൽകുന്നതാണ് യഥാർഥ ഈശ്വര സേവയെന്നാണ് അമൃതാനന്ദ മിയുടെ സന്ദേശമെന്ന് അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. ന്ധന്ധമഠത്തിന്റെ സമസ്ത ജീവകാ ണ്യ പ്രവർത്തനങ്ങളും അമ്മയുടെ ഈ സന്ദേശം മുൻ നിർത്തി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുള്ള പ്രത്യക്ഷ പ്രതികരണമെന്ന നിലയിൽ ആരംഭിച്ചതാണെന്നും സ്വാമി കൂട്ടിച്ചേർത്ത.
അമൃതാനദമയീ മഠംപാവങ്ങളുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങൾ- ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ജീവിത മാർഗം ഇവ നല്കുന്നതിലൂടെ പാവങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയാണ് മഠം നില കൊള്ളുന്നത്. പ്രധാന ദുരന്തങ്ങളുടെ അനന്തര ഫലമായി ഉണ്ടാകുന്ന ഈ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അമൃതാനന്ദമയീ മഠം ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചു.
നിർമാണത്തിലിരിക്കുന്ന ഡൽഹിയിലെ എൻസിആർ വൈദ്യ ശാസ്ത്രരംഗത്തെ മഠത്തിന്റെ പുതിയ സംഭാവനയാണ്. ഈ ഹോസ്പിറ്റൽ കൊച്ചിയിലെ എയിംസിനെക്കാളും വലുതാണ്. പാർപ്പിടമില്ലാത്തവർക്കായി ഇന്ത്യയിലെന്പാടും 47000 വീടുകൾ മഠം നിർമ്മിച്ച് നൽകിയിട്ടുണ്ട്.
തൊഴിൽ പരിശീലനം സാക്ഷരതാ പരിശീലനം, അനാഥാലയങ്ങൾ, സാന്ത്വന ചികിത്സാലയങ്ങൾ,വൃദ്ധസദനങ്ങൾ വിവിധ സ്കോളർഷിപ്പ് പദ്ധതികൾ, വൃക്ഷത്തൈ നടീൽ ,പരിസ്ഥിതി സംരക്ഷണ പരിപാടികൾ എന്നിവ നടത്തി.
2004ൽ ഇന്ത്യൻ മഹാ സമുദ്രത്തിലുണ്ടായ സുനാമിയെത്തുടർന്ന് വൻ തോതിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളും അതു പോലെ തന്നെ മുംബയ്, ഗുജറാത്ത്, ചെന്നെയ്, ബീഹാർ ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നീ സ്ഥലങ്ങളിലെ പ്രളയ സമയത്തും അതു പോലെ തന്നെ ഗുജറാത്ത്, കാശ്മീർ, നേപ്പാൾ, ഹെയ്ത്തി എന്നീ സ്ഥലങ്ങളിലെ ഭൂകന്പ സമയത്തും പശ്ചിമ ബംഗാളിലെയും ഫിലിപ്പീൻസിലേയും കൊടുങ്കാറ്റ് സമയത്തും അമേരിക്കയിലെ ചുഴലിക്കാറ്റ് സമയത്തും മഠം ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.