മകൾക്ക് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഗായിക അമൃത സുരേഷ് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പാപ്പു എന്നു വിളിപ്പേരുള്ള മകൾ അവന്തികയുടെ കുഞ്ഞുനാളിലെ ചിത്രമടക്കം പങ്കുവച്ചാണ് താരം ജൻമദിനാശംസകൾ നേർന്നത്.
അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി..,ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്റെ പാപ്പു.. കുഞ്ഞേ… മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്..
എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും..
മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി… നീയാണ് എന്റെജീവിതം.
പാപ്പുവിന് ജൻമദിനാശംസകൾ നേർന്ന് അമൃത കുറിച്ചു.
ഗോപി സുന്ദറിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.