പ്രദീപ് ഗോപി
ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയാണ് ഇപ്പോൾ ടിക് ടോക്കിലെ താരം. അമൃത അമ്മു എന്ന അക്കൗണ്ടിൽ നിന്നുള്ള വിഡിയോകളാണ് ടിക് ടോക്കിൽ വൈറൽ.
അമൃതയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഐശ്വര്യ റായി അല്ലെന്ന് ആരും പറയില്ല. അത്ര സാമ്യമാണ് ഇരുവർക്കും. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാധാരണക്കാർ മുതൽ സിനിമ താരങ്ങൾ വരെ വീടുകളിൽ തന്നെ കഴിയുകയാണ്.
പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെ നേരംപോക്കിന് വേണ്ടി പലരും പല വഴികളാണ് കണ്ടെത്തിയത്. കൂടുതൽ പേരും സമയം കണ്ടെത്തിയത് ടിക് ടോക് വീഡിയോകളിലാണ്. ഇതോടെ അഭിനയിക്കാൻ കഴിവുള്ള ഒരുപാട് പേരെ പുറംലോകം കണ്ടു.
അതിൽ വിസ്മയമായി മാറിയത് പ്രമുഖരായ താരങ്ങളുടെ അപരന്മാരെ കണ്ടിട്ടാണ്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് തുടങ്ങി താരങ്ങളുടെ അതേ മാനറിസം കാണിക്കുന്ന ഒത്തിരി അപരന്മാർ സോഷ്യൽ മീഡിയ കൈയടക്കി.
എന്നാൽ ലോകസുന്ദരി ഐശ്വര്യ റായിയുടെ അപരയായി വന്ന കൊച്ചു സുന്ദരിയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
നേരത്തെയും ഐശ്വര്യ റായിയോട് സമാനതയുള്ള ഒരുപാട് സുന്ദരിമാർ വന്നിട്ടുണ്ടെങ്കിലും അവരെയൊക്കെ കടത്തിവെട്ടുകയാണ് അമൃത അമ്മു എന്ന് പേരുള്ള പെൺകുട്ടി.
രസകരമായ കാര്യം ഈ സുന്ദരിക്കുട്ടി ഇടുക്കിക്കാരിയായ മലയാളി ആണെന്നുള്ളതാണ്. ഇവരുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നുള്ള വീഡിയോസും ഫോട്ടോസും വ്യാപകമായി വൈറലായി.
മമ്മൂട്ടിയും ഐശ്വര്യ റായിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു ഡയലോഗുമായെത്തിയ അമൃതയുടെ വീഡിയോ ആ ണ് കൂടുതൽ വൈറലായത്.
ഐശ്വര്യ റായി വൻ ഹിറ്റാക്കിയ ഈ ഡയലോഗ് ചിത്രത്തിൽ ഐശ്വര്യ എത്തിയ രൂപത്തിൽ തന്നെ വസ്ത്രം ധരിച്ചും മേക്കപ്പ് ചെയ്തുമാണ് അമൃതയെത്തി വൈറലാക്കിയത്.
ഒറ്റ നോട്ടത്തിൽ രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായി ആണെന്നേ ആരും പറയുകയുള്ളു. ഐശ്വര്യ റായിയുടെ സൗന്ദര്യത്തിലെ ഏറ്റവും പ്രധാന ഘടകമായ നക്ഷത്രക്കണ്ണുകളാണ് അമൃതയുടെയും ആകർഷണം. എന്തായാലും വീഡിയോ പ്രത്യക്ഷപ്പെട്ടു ദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രൂപസാദ്യശ്യത്തിനൊപ്പം സംസാരത്തിലും നോട്ടത്തിലും ഐശ്വര്യയെ പോലെയാവാൻ കൂടി ശ്രദ്ധിച്ചതാണ് അമൃതയ്ക്കു കൈയടി നേടിക്കൊടുക്കുന്നത്. അമ്മുവിന്റെ പ്രൊഫൈലിൽ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെണ്‍കുട്ടി എന്നാണ്.
നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബോളിവുഡിലടക്കം ഇത് ചർച്ചയാവുകയും ചെയ്തു. നേരത്തെ മറാത്തി സിനിമകളിൽ അഭിനയിച്ചിരുന്ന മാസനി നായികും ഇറാനിയൻ മോഡൽ മഹ്ലഗ ജബാരിയും ഐശ്വര്യറായിയെ അനുകരിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു.
എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടുന്ന രൂപസാദൃശ്യമാണ് അമൃതയ്ക്കെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ഒറ്റനോട്ടത്തിൽ അമൃത രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായി ആണെന്നേ ആരും പറയുകയുള്ളു.
ഇടുക്കി തൊടുപുഴ കോലാനി ആലപ്പാട്ട് വീട്ടിൽ സജു വിശ്വനാഥൻ- മായ ദന്പതികളുടെ മകളാണ് അമൃത. അപർണ ഇളയ സഹോദരിയും. സുഹൃത്തുക്കളാണ് അമൃതയ്ക്ക് ഐശ്വര്യയുടെ രൂപസാദ്യശ്യം ഉണ്ടെന്നു പറഞ്ഞത്.
സഹോദരിയും കൂട്ടുകാരുമാണ് ഐശ്വര്യയെ അനുകരിച്ച് ടിക് ടോക് ചെയ്യാൻ പ്രേരിപ്പിച്ചതും. വീട്ടിൽ നിന്നു ലഭിക്കുന്ന പ്രോത്സാഹനമാണ് ഇക്കാര്യത്തിൽ ഏറ്റവും വലുതെന്ന് അമൃത പറയുന്നു.
ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലാത്ത അമൃത നന്നായി നൃത്തം ചെയ്യുകയും ചെയ്യും. ബിസിഎ ഡിഗ്രി പഠനം പൂർത്തിയാക്കിയ അമൃത ചെറിയ തോതിൽ മോഡലിംഗ് ചെയ്തു വരുന്നതിനിടെയാണ് ടിക് ടോക്കിലും സജീവമായത്.
ഒന്നര വർഷം മുന്‍പാണു ടിക് ടോക് ചെയ്തു തുടങ്ങിയത്. പുറത്തിറങ്ങുന്പോൾ ആളുകൾ തന്നെ തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് അമൃത.തമിഴ്സിനിമയിൽ നിന്ന് ഇതിനകം അമൃതയ്ക്കു വിളി വന്നു കഴിഞ്ഞു. എന്നാൽ കൊറോണ വൈറസ് കടന്നു വന്നതോടെ അതു നീളുകയാണ്.
ഇതോടെ കേരളത്തിൽ നിന്നുള്ള ഒരു പെണ്‍കുട്ടി ഇന്ത്യയിലെ ടിക് ടോക് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ളവർക്ക് ടിക് ടോക്കിൽ യാതൊരു പഞ്ഞവുമില്ലെങ്കിലും നമ്മുടെ “അമൃത അമ്മു’ വേറെ ലെവലാണെന്നാണ് ദേശീയ മാധ്യമങ്ങളടക്കം പറയുന്നത്.
ചിത്രങ്ങൾ: ബിബിൻ സേവ്യർ