ചേച്ചി ഇല്ലായിരുന്നെങ്കില്‍..! ഗായിക അമൃത സുരേഷിന് ഒരു നീണ്ട പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് അനിയത്തി; ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു
ഗായിക അമൃത സുരേഷിന് ഒരു നീണ്ട പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് അനിയത്തി അഭിരാമി സുരേഷ്. ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് എവിടെ നില്ക്കുമായിരുന്നു എന്ന് തനിക്കറിയില്ലെന്നു ഇനിയും ഒരുപാടു കാര്യങ്ങള്‍ ചേച്ചിയില്‍ നിന്നു പഠിക്കാന്‍ ഭാക്കിയാണെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്ക്കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അവള്, അമൃത സുരേഷ്- അവള് ഒരു നല്ല മകളാണ്, നിസ്വാര്‍ത്ഥയായ അമ്മയാണ്, ഒരായുശ്കാലം മുഴുവന്‍ ഒപ്പം നില്ക്കുന്ന സുഹൃത്താണ്, അസാധാരണമാം വിധം ധൈര്യമുള്ള സ്ത്രീയാണ്. അവള് ഇന്ന് എന്താണോ അതൊക്കെയും സ്വയം നേടിയെടുത്തതാണ്. എപ്പോഴും കഠിനമായ അധ്വാനിക്കുന്ന കലാകാരിയാണ്, അനുഗ്രഹീത ഗായികയാണ്. എല്ലാത്തിലും ഉപരി അവള് എന്റെ സഹോദരിയാണ്, വെളിച്ചമാണ്, എല്ലാമെല്ലാമാണ്.
ചേച്ചിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെ പകുതി ദൂരം താണ്ടില്ലായിരുന്നു. എന്റെ വിജയങ്ങളുടെ പകുതിയില്‍ അധികവും നിനക്ക് അവകാശപ്പെട്ടതാണ്. ഒരു സഹോദരി എന്ന നിലയിലും ഗായിക എന്ന നിലയിലും എപ്പോഴും ചേച്ചി എന്നെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അമ്മൂ, ഇനിയും ഒരുപാടു കാര്യങ്ങള്‍ നിന്റടുത്ത് നിന്ന് പഠിക്കാനുണ്ട്. പക്ഷേ നിന്നില്‍ നിന്നു പഠിക്കാനോ നിന്നെ സ്നേഹിക്കാനോ ഈ ജന്മം മതിയാകുമെന്നു തോന്നുന്നില്ല. ചേച്ചി മാത്രമല്ല മറിച്ച് നിങ്ങള്‍ എനിക്ക് അമ്മ കൂടിയാണ്. എന്റെ കണ്മണി, എന്റെ യഥാര്‍ഥ പ്രചോദനം.
പൂര്‍ണമായും തകര്‍ന്നുപോയ മനസുകളെ സാന്ത്വനിപ്പിക്കാനും ചാരത്തില്‍ നിന്ന് ഉയിര്ത്തെഴുന്നേല്ക്കാനും ഉദാഹരണമായി എന്റെ ചേച്ചിയെ തന്നതിന് ഈശ്വരനോടും അച്ഛനോടും അമ്മയോടും ഞാന്‍ നന്ദി പറയുന്നു. നിന്നെപ്പോലെ ശക്തയും അതേസമയം മൃദുലയുമായ സ്ത്രീകളെയാണ് ഈ ലോകത്തിന് ആവശ്യം. നിരവധിപേരാണ് അഭിരാമിയുടെ പോസ്റ്റിനു താഴെ അമൃതയ്ക്കു പിറന്നാളാശംസകളുമായി എത്തിയത്.