മുംബൈ: തിരുപ്പതി ദേവസ്ഥാനത്തിന് ഇതുവരെ നെയ്യ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുൽ. തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന വിവാദ ആരോപണത്തിനു പിന്നാലെയാണ് അമുലിന്റെ പ്രതികരണം. എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് കന്പനിയുടെ വിശദീകരണം.
ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ല. ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ്യ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല് നിരവധി തവണ ഗുണനിലവാരം പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അമുലിനെതിരെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, എന്ന് പ്രസ്താവനയില്‍ പറയുന്നു.