അമ്യൂസ്മെന്റ് പാർക്കിൽ പോകാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്. വെള്ളത്തിലും കരയിലുമൊക്കെയുള്ള പല റൗഡുകളിലും കയറാൻ ആളുകൾ തിരക്കിട്ട് പാഞ്ഞു നടക്കാറുണ്ട് അവിടെ. ഇപ്പോഴിതാ ഒരു അമ്യൂസ്മെന്റ് റൈഡിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയി. ഹൈദരാബാദിലാണ് സംഭവം. റൈഡിന്റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്റ് റൈഡിന്റെ പ്രവർത്തനം നിലച്ചു പോയത്.
റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല എന്നത് വലിയ ആശ്വാസം തന്നെയാണ്.