മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി സിനിമയിൽ ചിത്രീകരിച്ചതിനെതിരെ മകൾ ആമി രംഗത്ത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം അങ്കമാലി ഡയറീസിൽ ഷൈനയെ ക്രിമിനലായി ചിത്രീകരിച്ചെന്നാണ് ആരോപണം. അമ്മയുടെ ചിത്രം ഉപയോഗിച്ച രംഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആമി ഫേസ്ബുക്കിൽ അറിയിച്ചു.
മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം “ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നല്‍കിയത് കേവലം യാദൃച്ഛികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറയുന്നു. സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന് വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീക്കം ചെയ്യാത്തപക്ഷം ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി എഫ്ബിയിൽ പറഞ്ഞു.
ആമിയുടെ ഫേസ്ബുക്ക് പോസ്റ്റ്: