നടി എമി ജാക്സനും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേർപിരിയുന്നു. മകന് രണ്ടു വയസ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നത്.
പങ്കാളി ജോര്‍ജ് പിനായിട്ടുവുമായി ചേര്‍ന്നുള്ള ചിത്രങ്ങളെല്ലാം താരം തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്നു നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2019 ജനുവരി ഒന്നിനായിരുന്നു ജോര്‍ജ്-എമി വിവാഹനിശ്ചയം നടന്നത്. 2019 മാര്‍ച്ചില്‍ താന്‍ ഗര്‍ഭിണിയാണെന്നും സെപ്തംബര്‍ 17 ന് അമ്മയായ വിവരവും എമി ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോള്‍ മകന്റെ രണ്ടാം പിറന്നാളിന് ഒരുങ്ങുമ്പോഴാണ് ഇരുവരും പിരിയുന്ന വിവരവും മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.
ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം. കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനൊപ്പമുള്ള ചിത്രമാണ് ആരാധകർക്കായി നടി പങ്കുവച്ചത്.
എന്നാൽ ആ ഫോട്ടോയും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന താരം മോഡലിംഗിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മദിരാശിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് ബ്രിട്ടീഷ് മോഡലായ എമി ജാക്സൺ ഇന്ത്യന്‍ സിനിമാരംഗത്ത് എത്തിയത്.
പിന്നീട് തെലുങ്കിലും ഹിന്ദിയിലുമായി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറിയത്. ബോളിവുഡിലും മറ്റുമായി തിരക്കേറിയ സമയത്തായിരുന്നു ജോര്‍ജുമായുള്ള വിവാഹനിശ്ചയം.