മദ്രാസിപട്ടണം എന്ന ചിത്രത്തിലൂടെ വന്ന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ബ്രിട്ടീഷ് നടിയാണ് എമി ജാക്സണ്. വിക്രം നായകായ ഐ. ധനുഷ് നായകനായ തങ്കമകന് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുമ്പോഴാണ് നടിയുടെ വിവാഹ പ്രഖ്യാപനം.ബിസിനസുകാരനായ ബ്രിട്ടീഷ് വംശജന് ജോര്‍ജ് പനായോട്ടാണ് വരന്. ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
ലോക പ്രണയദിനത്തില്‍ ആശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം മറനീക്കി പുറത്തു വന്നത്.സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു കുടുംബം വേണമെന്ന് എമി ആഗ്രഹിച്ചിരുന്നെന്നും അതിനാല്‍ തന്നെ ഈ വര്‍ഷം പകുതിയോടെയോ അവസാനത്തോടെയോ വിവാഹിതയാകാനാണ് എമി തീരുമാനിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം തന്നെ വിവാഹം വേണമെന്നായിരുന്നു എമിയുടെ ആഗ്രഹം. പലകാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല.
ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് വേഗം തന്നെ നടത്താനുള്ള പദ്ധതി ആവിഷ്ക്കരിക്കുകയാണ്. സുഹൃത്തുക്കള്‍ പറയുന്നത്. ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 2.0, സുദീപ് ശിവരാജ് കുമാര്‍ എന്നിവരോടൊപ്പം ദി വില്ലന്‍ എന്നിവയാണ് എമിയുടെ പുതിയ ചിത്രങ്ങള്‍ .