വലിയ പ്രതീക്ഷയോടെ സര്വീസ് തുടങ്ങിയവയാണ് കെഎസ്ആര്ടിസി ജന് റം ബസുകള്. എന്നാല് ഇന്ന് ഒട്ടുമിക്ക ബസുകളും കട്ടപ്പുറത്താണ്.
ഇതെത്തുടര്ന്ന് ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന് റെ വോള്വോ ബസുകള് ആക്രി വിലയ്ക്ക് വില്ക്കാന് കെഎസ്ആര്ടിസി തീരുമാനിച്ചിരിക്കുകയാണ്.
രണ്ടു വര്ഷമായി ഓടിക്കാതെ തേവര യാര്ഡില് ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്ദേശ പ്രകാരമാണ് നടപടി.
കെ.എസ്.ആര്.ടി.സി എന്ജിനിയര്മാര്, മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര്, തൃക്കാക്കര മോഡല് എന്ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര് എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള് പരിശോധിച്ചത്.
പൊളിക്കാന് തീരുമാനിച്ച ബസുകള് നന്നാക്കണമെങ്കില് 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ് എ.സി ബസുകള് 920 എണ്ണം പൊളിച്ച് വില്ക്കുന്നതിന് അനുമതി നല്കിയിട്ടുണ്ട്.
ഇതില് 620 ബസുകള് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ് വീലാക്കും.
സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളില് 300 എണ്ണത്തിന്റെ ലേല നടപടികള് അന്തിമ ഘട്ടത്തിലുമാണ്. ഇതില് 212 എണ്ണം വിറ്റ് പോയിട്ടുണ്ട്.
സ്ക്രാപ്പ് ചെയ്ത ബസുകളുടെ എഞ്ചിനും മറ്റും മറ്റ് ബസുകള്ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. പാറശാല, ഈഞ്ചക്കല്, ചടയമംഗലം,ചാത്തന്നൂര്, കായംകുളം, ഇടപ്പാള്, ചിറ്റൂര് യാര്ഡുകളിലുള്ള ഉപയോഗ യോഗ്യമായ ബസുകള് നിരത്തില് ഇറക്കിയിട്ടുണ്ട്.
സ്പെയര് പാര്ട്സ് ലഭിക്കാത്ത 500 ബസുകള് ഇനി യാര്ഡുകളിലുണ്ട്. സ്പെയര് പാര്ട്സ് വാങ്ങുന്ന മുറയ്ക്ക് ഇവയും നിരത്തിലിറക്കും.