കോഴിക്കോട്: ശബരിമലയില്‍ അപകടകരമായ സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരെ അടിയന്തരമായി ശബരിമലയില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കാനിടയുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മഫ്തിയിലെത്തിയ പോലീസുകാരാണ് ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. പൂങ്കാവനത്തിന്റെ പരിശുദ്ധി തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
ശബരിമലയിലെ അനിഷ്ടസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. വിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ കടത്തിവിട്ട് ആചാര ലംഘനം നടത്താനാണ് നീക്കം. ജനാധിപത്യത്തിന്റെ കണ്ണിയായ മാധ്യമങ്ങളെ ശബരിമലയില്‍ നിന്നകറ്റുന്ന സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.