ഇരുന്നിട്ട് കാല് നീട്ടിയാല്‍ പോരേയെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പലരുടെയും ചില പ്രസ്താവനകള്‍ കേട്ട് ആളുകള്‍ പറയുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്്ണന്റെ ഇക്കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേട്ടാണ് ഇപ്പോള്‍ ആളുകള്‍ മുമ്പ് സൂചിപ്പിച്ച പഴഞ്ചൊല്ല് ചോദ്യം ചോദിക്കുന്നത്.
ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പിണറായിയേയും കോടിയേരിയേയും ഉള്‍പ്പെടെ പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞത്. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്ററെന്ന് രാധാകൃഷ്ണന് ആരോപണം ഉയര്‍ത്തി. അതുകൊണ്ട് തന്നെ ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന.
ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പോലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും എ.എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി തന്നെ വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ നേതൃത്വത്തിലാണ്. പിന്നെ എകെജി സെന്ററില്‍ എന്തധികാരമാണ് സിപിഎമ്മിന് ഉള്ളതെന്നും എ.എന്‍. രാധാകൃഷ്ണന് ചോദ്യമുയര്‍ത്തി. വനിതാ മതിലിനെതിരെയും രാധാകൃഷ്ണന് വിമര്‍ശനമുയര്‍ത്തി.