തൃശൂര്‍: സര്‍ക്കാരിന്റേത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. തൃശൂര്‍ വൃന്ദാവന്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സംഘര്‍ഷങ്ങളുണ്ടായതിന്റെ ഉത്തവാദി പോലീസാണ്. സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം വിശ്വാസികളായ ഒരു സ്ത്രീപോലും എത്തിയില്ല.
ശബരിമല വിഷയത്തില്‍ ഭക്തര്‍ സംയമനം പാലിച്ചെന്നും തിരുപ്പതി മോഡല്‍ ക്ഷേത്രദര്‍ശനം ശബരിമലയില്‍ അസാധ്യമാണെന്നും രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണന്, ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പങ്കെടുത്തു.