തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാകണം.
ശബരിമല വിഷയത്തിൽ ബിജെപിയിൽ ആശയകുഴപ്പമില്ലെന്ന് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റിയതിലും ഭിന്നാഭിപ്രായമില്ല. കൂട്ടായ പ്രക്ഷോഭമാണ് ബിജെപി നടത്തുന്നത്. കെ.സുരേന്ദ്രനെതിരായ പോലീസ് നടപടി അവസാനിപ്പിക്കണം.
ശബരിമലയിൽ പോലീസ് രാജാണ് നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കാനാണ് സമരമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.