ഇനിയില്ല, അത്മവിശ്വാസത്തിന്റെ പ്രതിരൂപമായിരുന്ന അന റോസെല്ലയെന്ന പത്തൊമ്പതുകാരി. ലോകത്തിന്റെ മുഴുവന്‍ സഹതാപവും അതിലേറെ ആദരവും ഏറ്റുവാങ്ങിയാണ് ഇവള്‍ കഴിഞ്ഞദിവസം മരണത്തെ വരിച്ചത്. ഈ ഫിലിപ്പൈന്‍സുകാരിയെ കണ്ടാല്‍ 150 വയസ് തോന്നിക്കുമായിരുന്നു. അപൂര്‍വമായ ഹ്യുറ്റിന്‍സണ്‍ ഗില്‍ഫോഡ് പ്രൊജിറ എന്ന രോഗമാണ് അനയെ ബാധിച്ചത്. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 80 പേരില്‍ ഒരാള്‍. ഈ രോഗം ബാധിക്കുന്നവരുടെ ശരീരം പടുവൃദ്ധരുടേതു പോലെയായിരിക്കും. ഈ രോഗം ബാധിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം 13 വയസു വരെ മാത്രമായിരിക്കും. ത്വക്ക് ചു്ക്കിചുളിയുകയും തലമുടി വളരാതിരിക്കുകയും ചെയ്യും.
വിധിയോട് പൊരുതുകയായിരുന്നു ജീവിച്ചിരുന്നപ്പോള്‍ അന. ചുണ്ടിലെ ചിരി മായ്ച്ചുകളയാന്‍ രോഗത്തെ അവള്‍ അനുവദിച്ചതു പോലുമില്ല. തന്റെ പതിനെട്ടാമത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. അന്ന് ലോക മാധ്യമങ്ങള്‍ അനയുടെ ജീവിതത്തെ വാര്‍ത്തയാക്കിയിരുന്നു. സോഷ്യല്‍ മീഡിയില്‍ ഒട്ടേറെ ചര്‍ച്ചചെയ്ത പിന്നാളാഘോഷമായിരുന്നു അന റോസെല്ലയുടെത്. അമേരിക്ക ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയാണ് ഇവളെ സംരക്ഷിച്ചിരുന്നത്.