
ചാരുംമൂട് : ഫോട്ടോഗ്രഫി അവാർഡായി ലഭിച്ച തുക കൊണ്ട് ഓണ്‍ലൈൻ പഠന സൗകര്യമില്ലാത്ത രണ്ടാം ക്ലാസുകാരിക്ക് ടിവി വാങ്ങി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാതൃകയായി.
മാവേലിക്കര ജോയിന്റ് ആർ ടി ഒ എം ജി മനോജാണ് നൂറനാട് പണയിൽ ഗവണ്മെന്റ്എസ്കെവിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനാമികയ്ക്കാണ് പഠന ആവശ്യത്തിനായി ടിവി വാങ്ങി നൽകിയത്.
അനാമികയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ആർ. രാജേഷ് എംഎൽഎ ടിവി കൈമാറി. ഹെഡ്മിസ്ട്രസ് എ. ആർ. സുലേഖ, വാർഡ് മെന്പർ ശ്രീനി പണയിൽ, പി ടി എ പ്രസിഡന്റ് സന്ധ്യ , ആരതി , സമിത എന്നിവർ പങ്കെടുത്തു. അനാമികയ്ക്ക് മാവേലിക്കര ആർ ടി ഒ ഓഫീസിലെ ജീവനക്കാർ വാങ്ങി നൽകിയ പഠനോപകരണങ്ങൾ മാവേലിക്കര എഎംവി ശ്യാം കുമാർ കൈമാറി .