അഗളി : അട്ടപ്പാടിയിലെ കുട്ടി അദ്ധ്യാപിക അനാമികക്കും വിദ്യാർത്ഥികൾക്കും സൈലന്റ് വാലി വനത്തിലേക്ക് യാത്രയൊരുക്കി. സൈലന്റ് വാലി ഡിവിഷൻ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് സൈലന്റ് വാലി വനത്തിലേക്കുള്ള ഒരു ദിവസത്തേ അവബോധ ക്യാന്പ് നൽകിയത്.
സൈലെൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ കുറ ശ്രീനിവാസ് ഐ എഫ് എസിന്റെ നിർദേശപ്രകാരമായിരുന്നു വനയാത്ര. അനാമികയുടെ സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അനാമികയുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
യൂത്ത് ഐക്കണ്‍ അവാർഡുമായി കുട്ടി അധ്യാപിക അനാമിക; കോവിഡ് പ്രതിസന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിപ്പിക്കലും
സൈലന്റ് വാലി അസി വൈൽഡ് ലൈഫ് വാർഡൻ വി അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു. ഭവാനി അസി വൈൽഡ് ലൈഫ് വാർഡൻ എ ആശാ ലത വനയാനം പരിപാടി ഉദ്ഘാടനം ചെയ്തു.