ബിജെപിക്ക് പിന്തുണയുമായി മുകേഷ് അംബാനിയുടെ മകന് രംഗത്ത്. മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.
സദസിലെ ആദ്യ നിരയില്‍ തന്നെയായിരുന്നു ആനന്ദ് അംബാനി സ്ഥാനം പിടിച്ചതെന്നതും എടുത്തു പറയേണ്ടതാണ്. പ്രദേശിക മറാത്തി ചാനലിനോടാണ് ആനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിങ് ദേവ്റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു.
ഇതാദ്യമായാണ് മുകേഷ് അംബാനി പരസ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥി പുറത്തുവിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്. അതിന് തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ പുത്രന്, മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരിക്കുന്നത്. ഇത് കൂടുതല്‍ ആശയക്കുഴപ്പമാണ് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.