ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ 62 വര്‍ഷം ബധിരനും മൂകനുമായി അഭിനയിച്ച ഭര്‍ത്താവ്! എന്നാല്‍ മിടുക്കിയായ ഭാര്യയുണ്ടായാല്‍ ഇതാവും അവസ്ഥ; വീണ്ടും ഗംഭീര ട്രോളുമായി ആനന്ദ് മഹീന്ദ്ര

ചിരിയുണര്‍ത്തുന്ന ട്രോളുകളുടെ ആശാനാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പലതും ആളുകള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ 62 വര്‍ഷം മൂകനും ബധിരനുമായി അഭിനയിച്ചെന്ന ഒരാളുടെ കാര്യമാണ് ആനന്ദ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും.

‘ഇതുവായിച്ച് നിര്‍ത്താതെ അഞ്ച് മിനിട്ടോളം ചിരിച്ചു. ഇത്തരത്തില്‍ ഞാന്‍ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു. സെല്‍ഫോണില്‍ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ഭാര്യ തിരിച്ച് ചോദിച്ചു. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങള്‍ എന്നാണ് ഇതേക്കുറിച്ച് ആനന്ദ് ചോദിച്ചത്’. ആനന്ദിന്റെ ട്വീറ്റിനുള്ള ഗംഭീര മറുപടികളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

Related posts