പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നതിനായി തുകിരപ്പുറത്ത് കയറി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി മലയാളികളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. മാള ഹോളി ഗ്രേസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണയാണ് ആ മിടുമിടുക്കി. അച്ഛന് തനിക്ക് സമ്മാനിച്ച റാണാ കൃഷ് എന്ന കുതിരയുടെ പുറത്തേറിയുള്ള കൃഷ്ണയുടെ യാത്ര കണ്ടവരെയെല്ലാം കോരിത്തരിപ്പിച്ചിരുന്നു.
കേരളത്തില്‍ തരംഗമായ കൃഷ്ണയുടെ കുതിരസവാരിക്കഥ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ അടുത്തുമെത്തി. സമൂഹമാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘ആര്‍ക്കെങ്കിലും തൃശൂര്‍ ഉള്ള ഈ മിടുക്കിയെ അറിയുമോ? എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്ക്രീന്‍ സേവറാക്കാന്‍. അവള് എന്റെ ഹീറോ ആണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ എന്നില്‍ നിറക്കുന്നു’, ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ. സ്കൂളിലേക്കു മാത്രമല്ല, ഇവള് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും കുതിരപ്പുറത്താണ്. കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ് കൃഷ്ണയുടെ നിലവിലെ സ്വപ്നം. കൃഷ്ണയുടെ കുതിര പ്രേമത്തിന്റെ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കെയാണ് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.
Brilliant! Girls’ education is galloping ahead…A clip that deserves to go viral globally. This, too, is #IncredibleIndia https://t.co/y1A9wStf7X
— anand mahindra (@anandmahindra) April 7, 2019
Does anyone in Thrissur know this girl? I want a picture of her and her horse as my screen saver. She’s my hero..The sight of her charging to school filled me with optimism for the future… https://t.co/6HfnYAHHfu
— anand mahindra (@anandmahindra) April 7, 2019