കൊച്ചി: കളമശേരിയിൽ യുവാവ് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യാമാതാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലിയാണു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കളമശേരി കുസാറ്റിനു സമീപം എട്ടുകാലിമൂലയിൽ ശനിയാഴ്ച രാത്രിയിയിലായിരുന്നു സംഭവം. ഭാര്യയെയും ഒന്നരവയസുള്ള കുഞ്ഞിനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ജീവനൊടുക്കിയിരുന്നു. വിദ്യാനഗർ റോഡിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശി സജി (33) യാണ് ഭാര്യ ബിന്ദു (29) വിനെയും മകനെയും കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്.
ബിന്ദുവിന്റെ അമ്മയായ ആനന്ദവല്ലിക്കു നേരെയും ആക്രമണമുണ്ടായി. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നു.