ചവറ: യുവകലാകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. ക്വറിയോഗ്രാഫറും ഡാൻസറുമായ ശങ്കരമംഗലം ചെറുശേരിഭാഗം ദാസ് ഭവനിൽ ദേവദാസിന്റെയും ഗീതാകുമാരിയുടെയും മകൻ അനന്തു (22)വാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെ അമ്മൂമ്മയാണ് അനന്തുവിനെ അടുക്കളയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആന്റിവൈറസ് എന്ന സിനിമയിലെ ക്വറിയോഗ്രാഫറായിരുന്നു.
ഡാൻസർ എന്ന നിലയിൽ പ്രസിദ്ധനാണ്. ഡിസ്ക് ജോക്കിയിലും അറിയപ്പെടുന്ന കലാകാരനാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽതന്നെ പ്രകൃതി സംരക്ഷണ സെമിനാറുകൾക്കും പഠന ക്യാന്പുകൾക്കും നേതൃത്വം നൽകിയിരുന്നു. കെ.എംഎംഎൽ കന്പനിയിൽ അപ്രന്റീസ് ട്രെയിനിയായി ജോലിനോക്കിവരികയായിരുന്നു.
അടുത്ത സുഹൃത്തുക്കൾക്കും മറ്റും രാത്രി 12.30ഓടെ ഫെയ്സ് ബുക്കിലൂടെയും വാട്ട്സ് അപ്പിലൂടെയും താൻ ഈ ലോകത്തുനിന്ന് വിടപറയുന്നതായി മെസേജ് അയച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരണവാർത്തയറിഞ്ഞ് കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധിപേർവീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്.സ്ഥലം എംഎൽഎ എൻ.വിജയൻപിള്ള വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.