കൊച്ചു മോഹങ്ങൾ മാത്രം..! കാറ്റടിച്ചാൽ പാ​റി​പ​റ​ക്കാ​ത്ത ചെ​റി​യൊ​രു വീ​ട്;  പഠിക്കാൻ നല്ലൊരു മേശ, പിന്നെ അനിയന്‍റെ വയ്യാത്ത കാൽ ശരിയാക്കണം; അ​ന​ന്തു​വി​ന്‍റെയും അ​ന​ന്ത​യുടെയും മോഹങ്ങൾ ഇങ്ങനെയൊക്കെ…

വ​ട​ക്ക​ഞ്ചേ​രി: അ​ന​ന്തു​വി​നും അ​ന​ന്ത​യ്ക്കും വ​ലി​യ മോ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല, കാ​റ്റ​ടി​ച്ചാ​ൽ പാ​റി​പ​റ​ക്കാ​ത്ത ചെ​റി​യൊ​രു വീ​ട്. അ​ന​ന്തു​വി​ന്‍റെ വൈ​ക​ല്യ​മു​ള്ള കാ​ലു​ക​ൾ ശ​രി​യാ​ക​ണം. സ്കൂ​ൾ വി​ട്ടു​വ​രു​ന്പോ​ൾ പു​സ്ത​ക​സ​ഞ്ചി വ​യ്ക്കാ​നും പ​ഠി​ക്കാ​നു​മാ​യി ചെ​റി​യൊ​രു മേ​ശ​യും ഇ​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വേ​ണം. ഭ​ക്ഷ​ണം വേ​ണം.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നു​സ​മീ​പം ആ​ര്യം​ക​ട​വ് ച​ന്ദ്ര​ൻ-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്തു​വും അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ന​ന്ത​യും. സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള​വ​രെ​യും ആ​ർ​സി വീ​ടു​ക​ളി​ലു​ള്ള​വ​രെ​യും പി​ന്നേ​യും ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​രാ​കു​ന്ന​വ​ർ ഈ ​കു​ട്ടി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട് വി​ല​യി​രു​ത്ത​ണം. അ​ത്ര​യും ദൈ​ന്യ​സ്ഥി​തി​യാ​ണ് ഇ​വ​രു​ടേ​ത്.

മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്ത് മ​ണ്ണ് ഇ​ഷ്ടി​ക​കൊ​ണ്ട് മ​റ​ച്ച കു​ടി​ൽ. ക​ന്പു​ക​ൾ​നാ​ട്ടി തെ​ങ്ങോ​ല​കൊ​ണ്ടും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ​കൊ​ണ്ടും മേ​ഞ്ഞ മേ​ൽ​ക്കൂ​ര. ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന വീ​ട്. മ​ഴ​ക്കാ​ല​ത്ത് കു​ടി​ലി​നു​ള്ളി​ൽ ചോ​രാ​ത്ത സ്ഥ​ലം എ​വി​ടെ​യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു അ​ന​ന്തു പ​റ​യു​ന്നു. ചോ​രു​ന്നി​ട​ത്ത് അ​മ്മ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ തി​രു​കി​വ​യ്ക്കും. പ​ക്ഷേ രാ​ത്രി​യി​ൽ എ​ലി അ​തെ​ല്ലാം കൊ​ണ്ടു​പോ​യി പി​ന്നേ​യും ചോ​ർ​ച്ച​ത​ന്നെ. വീ​ട്ടി​നു​ള്ളി​ൽ ഒ​രു കു​ടും​ബ​ത്തി​ന് അ​ത്യാ​വ​ശ്യം പെ​രു​മാ​റാ​നു​ള്ള പാ​ത്ര​ങ്ങ​ൾ പോ​ലു​മി​ല്ല.

ന​ല്ല കാ​റ്റ​ടി​ക്കു​ന്പോ​ൾ ഓ​ല​യി​ല്ലാ​തെ ഈ​ർ​ക്കി​ൾ മാ​ത്ര​മാ​യി ശേ​ഷി​ക്കു​ന്ന പ​ട്ട​ക​ൾ പൊ​ങ്ങി വീ​ടി​നു​ള്ളി​ലേ​ക്ക് പൊ​ടി​യും പ്രാ​ണി​ക​ളും വീ​ഴും. പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളോ ന​ല്ല വ​സ്ത്രം​പോ​ലും ഇ​വ​ർ​ക്കി​ല്ല.ക്ലാ​സി​ലെ കൂ​ട്ടു​കാ​ർ പു​തി​യ മോ​ഡ​ൽ കാ​ർ വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​നി​ല വീ​ടു മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം പ​റ​യു​ന്പോ​ൾ അ​ന​ന്തും അ​ന​ന്ത​യും നി​ശ​ബ്ദ​രാ​കും. ത​ങ്ങ​ളു​ടെ ജീ​വി​ത ചു​റ്റു​പാ​ടു​ക​ൾ കൂ​ട്ടു​കാ​രെ​ങ്കി​ലും ക​ണ്ടി​രു​ന്നു​വെ​ങ്കി​ലെ​ന്ന് മ​ന​സി​ൽ ഓ​ർ​ത്തു​പോ​കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ് അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളെ​ല്ലാം.

ഇ​വ​രു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ൻ കോ​യ​ന്പ​ത്തൂ​രി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ്. വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വ​ല്ല​പ്പോ​ഴും മാ​ത്ര​മേ വീ​ട്ടി​ൽ വ​രൂ. അ​മ്മ ഗീ​ത കൂ​ലി​പ്പ​ണി​ക്കു​പോ​യി കി​ട്ടു​ന്ന വ​രു​മാ​നം​കൊ​ണ്ടാ​ണ് മ​ക​ന്‍റെ ചി​കി​ത്സാ​ചെ​ല​വു​ക​ളും ജീ​വി​ത​ചെ​ല​വി​നും വ​ഴി ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​നി​ടെ ഗീ​ത​യ്ക്ക് എ​ന്തെ​ങ്കി​ലും അ​സു​ഖം പി​ടി​പെ​ട്ടാ​ൽ എ​ല്ലാം ത​കി​ടം​മ​റി​യും. 12 വ​യ​സു​ള്ള അ​ന​ന്തു​വി​ന്‍റെ ര​ണ്ടു​കാ​ലി​നും വൈ​ക​ല്യ​മു​ണ്ട്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. ചി​കി​ത്സ​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ഇ​നി ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ കൂ​ടി ക​ഴി​ഞ്ഞാ​ലേ അ​ന​ന്തു​വി​ന് ശ​രി​യാ​യി ന​ട​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നു പ​ണം​വേ​ണം.

ആ​ശു​പ​ത്രി​ക്കാ​രും ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റും ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ര​ണ്ടു​ല​ക്ഷം രൂ​പ​യെ​ങ്കി​ലും ക​ണ്ടെ​ത്ത​ണം. കു​റ​ച്ചു​ക​ഴി​യു​ന്പോ​ൾ എ​ല്ലാം ശ​രി​യാ​കു​മെ​ന്നാ​ണ് ചി​കി​ത്സ​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ന​ന്തു പ​റ​യു​ന്ന​ത്.പ​ഠി​ക്കാ​ൻ ര​ണ്ടു​പേ​ർ​ക്കും വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ, സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ഈ ​കു​രു​ന്നു​ക​ളു​ടെ മ​ന​സ് ത​ള​രും. വീ​ടി​നാ​യി അ​മ്മ ഗീ​ത പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഭാ​ഗ്യം മാ​ത്രം ഇ​വ​രി​ൽ ക​നി​ഞ്ഞി​ട്ടി​ല്ല.

Related posts