കരിവേടകം: കരിവേടകം കൂട്ടം കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിര്‍മിച്ച
വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗം ജോസഫ് പാറത്തട്ടേലും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി.
ഉഗ്രവിഷമുള്ള അണലിക്കുഞ്ഞാണ് കരിവേടകം-പടുപ്പ് റോഡരികിലെ കുഴല്‍ക്കിണറിനടുത്ത് സ്ഥാപിച്ചിരുന്ന പുതിയ മീറ്റര്‍ ബോക്സിലെ ഫ്യൂസിനുള്ളില് കയറിക്കൂടിയിരുന്നത്.
ജീവനക്കാരുടെ ശ്രദ്ധയോടെയുള്ള ഇടപെടലിലൂടെ അതിഥിയെ യഥാവിധി ഇറക്കിവിട്ടതിനു ശേഷമാണ് വൈദ്യുതി കണക്ഷന് നല്‍കിയത്.
സുനില്‍ കരിവേടകം, ഉണ്ണിക്കൃഷ്ണന്, സണ്ണി കാഞ്ഞരത്തു മൂട്ടില്, റിന്സണ്, സുനിഷ് കൂട്ടം, വിജയന് കൂട്ടം, മോഹനന് എന്നിവര്‍ വാര്‍ഡ് അംഗത്തിന് സഹായികളായി.