മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയ ചടങ്ങുകൾ പൂർത്തിയായി.
പ്രമുഖ വ്യവസായിയും ഒൺകോർ ഗ്രൂപ്പ് തലവനുമായ വിരെൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റാണ് വധു.
പാശ്ചാത്യ രീതിയിലുള്ള മോതിരംമാറ്റം ചടങ്ങിൽ വജ്രം പതിച്ച ആമൂല്യ മോതിരം അനന്ത് രാധികയുടെ കൈയിൽ അണിയിച്ചു.
ഡിസംബർ 30-ന് രാജസ്ഥാനിലെ നഥ്വാര ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് പരമ്പരാഗതമായ റോക്ക(നിശ്ചയം) ചടങ്ങുകൾ നടത്തിയിരുന്നു.
ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള രാധിക, ചടങ്ങിന് മുന്പായി അതിഥികൾക്കായി ലഘുനൃത്തം അവതരിപ്പിച്ചു. മോതിരംമാറ്റത്തിന് ശേഷം നടന്ന വിരുന്നിൽ നിരവധി താരങ്ങൾ പങ്കെടുത്തു.