തുറവൂർ: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തു. പട്ടണക്കാട് പഞ്ചായത്ത് അന്ധകാരനഴി കൃഷ്ണവിലാസം വീട്ടിൽ സുഭാഷിന്റെ മകൻ അനന്തകൃഷ്ണനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വീട്ടുകാരുമായി വഴക്കിട്ട് മുറിയിൽ കയറിയ അനന്തകൃഷ്ണൻ ഏറെ നേരമായിട്ടും പുറത്തേയ്ക്ക് വരാഞ്ഞതിനെ തുടർന്ന് വാതിൽതള്ളിത്തുറന്ന് ബന്ധുക്കൾ അകത്തു കയറിയപ്പോഴാണ് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത് .
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.