മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രോഗിയോടും കൂട്ടിരിപ്പുകാരനോടും മോശമായി പെരുമാറിയ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
മെഡിക്കല്‍കോളജിലെ പിജി ഡോക്ടര്‍ അനന്തകൃഷ്ണനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
ആശുപത്രിയിലെ എക്സ്റേ റൂമില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശിക്കും കൂട്ടിരിപ്പുകാരനുമാണ് ദുരനുഭവമുണ്ടായത്.
കാലിന് പരിക്കേറ്റ് എത്തിയ രോഗിക്ക് സ്ഥാനംമാറി എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനും ഡോക്ടറും തമ്മില്‍ തര്‍ക്കമായി. കൂടുതല്‍ സംസാരിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ് ഡോക്ടര്‍ രോഷാകുലനായി പറഞ്ഞത്.
തുടര്‍ന്ന് തര്‍ക്കം രൂക്ഷമാകുകയും ഡോക്ടര്‍ വെല്ലുവിളി നടത്തുകയും ചെയ്തു.രോഗികള്ക്കൊപ്പമുണ്ടായിരുന്നയാള് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
സംഭവം വിവാദമായതോടെയാണ് ആശുപത്രി സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഡോക്ടറെ അന്വേഷണ വിധോയമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു.