സി​നി​മാ മേ​ഖ​ല​യി​ൽ എ​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ർത്ത പ്ര​ച​രി​ച്ചു; അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ന​ന്യ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് അ​ന​ന്യ. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ല​ട​ക്കം കൈ​യ​ടി നേ​ടാ​ന്‍ അ​ന​ന്യ​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്കാ​ര്‍ തു​ട​ങ്ങി അ​ന​ന്യ ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ച സി​നി​മ​ക​ള്‍ നി​ര​വ​ധി​യാ​ണ്. നാ​യി​ക​യാ​യി മാ​ത്ര​മ​ല്ല സ​ഹ​ന​ടി​യാ​യും അ​ന​ന്യ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്യ. പി​ന്നീ​ട് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഭ്ര​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ന​ന്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. പി​ന്നാ​ലെ വ​ന്ന അ​പ്പ​നി​ലെ പ്ര​ക​ട​ന​വും കൈ​യ​ടി നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ ഇ​ട​വേ​ള​യെ​ക്കു​റി​ച്ചും അ​തി​ന് കാ​ര​ണ​മാ​യി മാ​റി​യ തെ​റ്റാ​യ പ്ര​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കു​ക​യാ​ണ് അ​ന​ന്യ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ന​ന്യ മ​ന​സുതു​റ​ന്ന​ത്.

എ​ന്നെ​ക്കു​റി​ച്ച് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ പ്ര​ച​രി​ച്ച ചി​ല തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളാ​ണ് എ​ന്നെ ഇ​ട​വേ​ള​യി​ലേ​ക്ക് ന​യി​ച്ച​ത്. ആ ​വി​ഷ​മം ഇ​പ്പോ​ഴു​മു​ണ്ട്. വി​വാ​ഹ ശേ​ഷം ഞാ​ന്‍ സി​നി​മ​ക​ള്‍ ചെ​യ്യു​ന്നി​ല്ല, ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഇ​ല്ല, ജോ​ലി ചെ​യ്യാ​ന്‍ തീ​രെ താ​ല്​പ​ര്യ​മി​ല്ല എ​ന്നൊ​ക്കെ ഞാ​ന്‍ പ​റ​യു​ക​യോ അ​റി​യു​ക​യോ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ വ​ന്ന സി​നി​മ​ക​ള്‍ പോ​യി​ട്ടു​ണ്ട്. സ​ത്യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ഞ്ഞ് പി​റ്റേ​ദി​വ​സം നാ​ടോ​ടി​മ​ന്ന​ന്‍റെ സെ​റ്റി​ല്‍ പോ​യ ആ​ളാ​ണ് ഞാ​ന്‍. ഒ​രു വ​ര്‍​ഷം പോ​ലും ബ്രേ​ക്ക് എ​ടു​ത്തി​ട്ടി​ല്ല. പ​ക്ഷെ എ​ന്തു​കൊ​ണ്ടോ അ​ങ്ങ​നൊ​രു സം​സാ​രം വ​ന്നു. ഞാ​നാ​യി​ട്ട് പി​ന്നീ​ട് അ​ത് മാ​റ്റി​പ്പ​റ​യാ​നും പോ​യി​ല്ല. പ​റ​യു​ന്ന​വ​ര്‍ പ​റ​യ​ട്ടെ എ​ന്നു ക​രു​തി.

പ​ക്ഷെ അ​ത് ക​രി​യ​റി​നെ ബാ​ധി​ച്ചു. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ന​മ്മ​ളും ഡൗ​ണ്‍ ആ​കും. പ​ക്ഷെ സി​നി​മ ന​മ്മ​ളെ തേ​ടി വ​രു​ന്ന​ത് പോ​ലെ ഇ​ട​യ്ക്കും ത​ല​യ്ക്കും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ന​മ്മ​ളെ തേ​ടി​യെ​ത്തും. അ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ള്‍ വ​രു​മ്പോ​ള്‍ ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ട്. സ്വ​ന്തം ഭാ​ഷ​യി​ല്‍ സി​നി​മ​ക​ള്‍ കു​റ​യു​മ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ സ​ങ്ക​ടം.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും വ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും മ​ല​യാ​ള​ത്തി​ല്‍ സി​നി​മ ചെ​യ്യു​മ്പോ​ഴു​ള്ള സ​ന്തോ​ഷ​വും സം​തൃ​പ്തി​യും വ്യ​ത്യ​സ്ത​മാ​ണ​ല്ലോ.​ ന​ല്ല ന​ല്ല സി​നി​മ​ക​ള്‍ വീ​ണ്ടും തേ​ടി​യെ​ത്തി​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍ സ​ന്തോ​ഷ​മു​ണ്ട്- അ​ന​ന്യ വ്യ​ക്ത​മാ​ക്കി.

സി​നി​മ​യി​ലെ ടൈ​പ്പ് കാ​സ്റ്റിം​ഗി​നെ​ക്കു​റി​ച്ചും അ​ന​ന്യ സം​സാ​രി​ച്ചു. ടൈ​പ്പ് കാ​സ്റ്റിം​ഗ് എ​ല്ലാ​ത്തി​ലും ഉ​ണ്ട്. ശി​ക്കാ​റി​ന് ശേ​ഷം വ​ന്ന സി​നി​മ​ക​ളി​ല്‍ അ​ധി​ക​വും പാ​വ​പ്പെ​ട്ട വീ​ട്ടി​ലെ കു​ട്ടി​യു​ടേ​താ​യി​രു​ന്നു. പ​ഠി​ക്കു​ന്ന​തും വീ​ട് നോ​ക്കു​ന്ന​തു​മെ​ല്ലാം ആ ​കു​ട്ടി​യാ​യി​രി​ക്കും. അ​ങ്ങ​നെ കു​റേ സി​നി​മ​ക​ള്‍ വ​ന്നു. നാ​യി​ക​യാ​ണെ​ങ്കി​ലും അ​ങ്ങ​നെ വ​രും- അ​ന​ന്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment