മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതിനു നാമനിർദേശ പത്രിക സമർപ്പിച്ചത്.
വരണാധികാരി ഇ. മുഹമ്മദ് യൂസഫ് മുന്‍പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ പ്രഫഷണൽ മേക്കപ്പ് ആർടിസ്റ്റും സ്വകാര്യ ചാനലിലെ വാർത്താ അവതാരകയുമാണ്.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിനു തുല്യത ഉറപ്പാക്കുവാനാണ് ലക്ഷ്യമിടുന്നതെന്നു അനന്യകുമാരി വ്യക്തമാക്കി.