തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ. പരീക്ഷണങ്ങൾ നടത്തുന്ന തിരക്കഥകൾ ഉണ്ടാകുന്നു എന്ന് അനന്യ.
അതു മലയാളികളെ മാത്രമല്ല അദ്ഭുതപ്പെടുത്തുന്നത്. ലോക സിനിമ തന്നെ മലയാളത്തിലേക്ക് ഉറ്റുനോക്കുന്നതായാണ് എനിക്ക് തോന്നുന്നത്.
പാൻ ഇന്ത്യനു മുകളിലേക്ക് പോകുന്നതായി പറയാം. അതുകൊണ്ട് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്. നമ്മുടെ ഭാഷയിൽ നല്ല സിനിമകളും നല്ല ചിന്തയും ആശയങ്ങളും നൂതന കലാസൃഷ്ടികൾ രൂപപ്പെടുന്നു.
അതിൽ ഒത്തിരി സന്തോഷമുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് വലിയ കാര്യമായി കരുതുന്നു എന്ന് അനന്യ പറഞ്ഞു.