സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് അറിയില്ല. പക്ഷെ കുറേ നല്ല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുറേ ഉയർച്ചതാഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്.
ഇതെല്ലാം ഒരു പാഠമായിട്ടാണ് കാണുന്നത്. സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എക്സൈറ്റ് ചെയ്യിച്ച കഥകൾ വന്നിരുന്നില്ല.
എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽനിന്ന് പോയിട്ടുണ്ട്. ജീവിതത്തിലൂടെ കടന്ന് പോവുന്ന എല്ലാ കാര്യങ്ങളും പഠിക്കാനുള്ള സാഹചര്യങ്ങൾ ആണ് ഒരുക്കുന്നത്.
തയാറെടുത്തോളൂ പടം തുടങ്ങുകയാണെന്ന് പറഞ്ഞിട്ട് നമ്മളോട് വിളിച്ചുപോലും പറയാതെ ഷൂട്ടിംഗ് വേറെ ആളെ വച്ച് നടത്തിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശീലമായി.
ഇടവേള വന്നപ്പോഴും മലയാളത്തിൽ സിനിമ ചെയ്തില്ലെന്നേ ഉള്ളൂ. വർഷം ഒരു സിനിമ എങ്കിലും മറ്റ് ഭാഷകളിൽ ചെയ്തിരുന്നു.
ഇന്നും എന്നെ അറിയുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും നാടോടികളും എങ്കേയും എപ്പോതും ആണ് മനസിൽ. മലയാളത്തിൽ അങ്ങനെ ലഭിച്ച ഒരു സിനിമ ശിക്കാർ ആണ്. -അനന്യ