ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു ഇവിടെതന്നെ ഉണ്ടായിരുന്നു. കുട്ടനാടൻ ബ്ലോഗിലാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്.
ചെറിയ വേഷമായതുകൊണ്ട് ആരും അധികം ശ്രദ്ധിച്ചില്ല. മലയാളത്തിൽ ഇനി നല്ലൊരു വേഷം ചെയ്യണം എന്ന കാത്തിരിപ്പിലായിരുന്നു. ഈ സമയങ്ങളിലെല്ലാം തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നു.
എന്നെ ആകർഷിപ്പിച്ച തിരക്കഥ ഇപ്പോഴാണ് വന്നത്. ഇതിനിടയിൽ തമിഴിലും തെലുങ്കിലും സിനിമ ചെയ്തു.
അതുകൊണ്ട് നിങ്ങൾ പറയുന്ന ബ്രേക്ക് എനിക്ക് ഫീൽ ചെയ്തില്ല. ഞാൻ സിനിമയോടൊപ്പംതന്നെയായിരുന്നു നിങ്ങൾ ഈ പറയുന്ന ഇടവേളയിലും. -അനന്യ