വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങി നടി അനന്യ പാണ്ഡേ. ഒപ്പം വന്‍ വിമര്‍ശനമാണ് നടി നേരിടുന്നത്. നിര്‍മാതാവ് അപൂര് മേത്തയുടെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് ബോളിവുഡ് താരങ്ങള്‍ക്കായി മുംബൈയിലെ ഒരു ഹോട്ടലില്‍ വലിയൊരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
ഈ ചടങ്ങിലാണ് അല്പവസ്ത്രധാരിയായി അനന്യ എത്തിയത്. ഇതു നഗ്നതാ പ്രദര്‍ശനമാണെന്നു ചുണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുന്നത്.
ഇത് അര്‍ധനഗ്നമായ വസ്ത്രമാണെന്നും ഇതു നടിക്കു തീരെ യോജിക്കുന്നില്ലെന്നുമാണ് ട്വിറ്ററില്‍ നിറയുന്ന ട്രോളുകളില്‍ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമയിലേക്കും ചുവടു വയ്ക്കാനുള്ള തയാറെടുപ്പിലാണ് അനന്യ പാണ്ഡേ. വിജയ് ദേവരക്കൊണ്ട നായകനാകുന്ന ലൈഗര്‍ എന്ന ചിത്രത്തില്‍ അനന്യയാണ് നായികയായെത്തുന്നത്.
ബോളിവുഡ് നടന് ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോണ്‍ നായികയായെത്തിയ ഗെഹരിയാന്‍ എന്ന സിനിമയിലെ അനന്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചു പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുള്ള താരമാണ് അനന്യ.നേരത്തെ ഒരു സിനിമയുടെ പ്രമോഷനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിനിടെ നടിയെ വസ്ത്രം ചതിച്ചിരുന്നു.
ബ്രൗണ്‍ നിറത്തിലുള്ള ബ്രാലെറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. ആ വേഷത്തില്‍ അനന്യ തന്നെ കംഫര്‍ട്ട് അല്ലായിരുന്നു.
സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം നിന്നു ഫോട്ടോ എടുത്തപ്പോഴെല്ലാം തന്നെ അനന്യ ഡ്രസിലായിരുന്നു ശ്രദ്ധിച്ചത്.
മാത്രമല്ല അസഹനീയമായ തണുപ്പില്‍ ഒട്ടും യോജിക്കാത്ത വേഷമായിരുന്നു അത്. ഇടയ്ക്കും കാറ്റും വന്നതോടെ തണുപ്പ് തീരെ സഹിക്കാതെ വന്നു.
അതോടെ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് വാങ്ങി ഇടേണ്ടി വന്നു അനന്യയ്ക്ക്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്നും താരത്തിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.